Contact Information

Byline Gulf FZE,
Dubai, UAE

For inquiries and collaborations.

ഡൽഹി: കഠിനമായ വേനൽക്കാലം ആരംഭിക്കാനിരിക്കെ, ഇറാൻ യുദ്ധം ഇന്ത്യയിലെ 5 ശതകോടി ഡോളർ മൂല്യമുള്ള കുപ്പിവെള്ള വിപണിയെ പ്രതിസന്ധിയിലാക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന കുപ്പിവെള്ള വിപണികളിലൊന്നായ ഇന്ത്യയിൽ, നിർമ്മാതാക്കൾ വിതരണക്കാർക്കുള്ള വില വർദ്ധിപ്പിച്ചു തുടങ്ങിയിരിക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

യുദ്ധം കാരണമുണ്ടായ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ പ്ലാസ്റ്റിക് കുപ്പികൾ, അടപ്പുകൾ (Caps), ലേബലുകൾ, കാർഡ്ബോർഡ് പെട്ടികൾ എന്നിവയുടെ നിർമ്മാണ ചെലവ് കുത്തനെ കൂട്ടി. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും പ്രധാന കാരണമാണ്. കുപ്പിവെള്ള പാക്കേജിംഗിന് ആവശ്യമായ പെട്രോളിയം ഉൽപ്പന്നങ്ങളുടെയും മറ്റും വില വർദ്ധിച്ചത് ഉൽപ്പാദനച്ചെലവ് ഉയർത്താൻ കാരണമായി.
വേനൽ ചൂട് കൂടുന്നതോടെ കുപ്പിവെള്ളത്തിന് ആവശ്യം ഏറുന്ന സമയത്താണ് ഈ വിലവർദ്ധനവ് ഉണ്ടായിരിക്കുന്നത് എന്നത് ഉപഭോക്താക്കളെയും വിതരണക്കാരെയും ഒരുപോലെ ആശങ്കയിലാക്കുന്നു.

In Case You Missed It