Contact Information

Byline Gulf FZE,
Dubai, UAE

For inquiries and collaborations.

ദുബായ്: കടൽവിഭവങ്ങളുടെ വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി യുഎഇയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഫുഡ്ബുക്ക് റെസ്റ്റോറന്റുകളിൽ ‘തിരമാല’ സീഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. ലോകത്തിലെ 24 രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം കടൽവിഭവങ്ങളാണ് മേളയുടെ പ്രധാന ആകർഷണം. മലയാളിക്ക് ഏറെ പ്രിയപ്പെട്ട കോണ്ടിനെന്റൽ ഫ്യൂഷൻ വിഭവങ്ങളും കേരളത്തിലെ 14 ജില്ലകളിലെയും തനത് മത്സ്യവിഭവങ്ങളും ഫെസ്റ്റിവലിൽ അണിനിരത്തിയിട്ടുണ്ട്. ഈ മാസം (ജൂലൈ) 26 വരെ നീണ്ടുനിൽക്കുന്ന ഈ രുചിമേള സന്ദർശകർക്ക് തികച്ചും വേറിട്ടൊരു അനുഭവമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

മേള നടക്കുന്ന കേന്ദ്രങ്ങൾ:

  • അജ്മാൻ: റാഷിദിയ നെസ്റ്റോ
  • അൽ നഹ്ദ: നെസ്റ്റോ മാൾ
  • ഷാർജ: മിയ മാൾ, മുവൈല നെസ്റ്റോ

മേൽപ്പറഞ്ഞ ശാഖകളിലെ ഫുഡ്ബുക്ക് റെസ്റ്റോറന്റുകളിലാണ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും ഉച്ചഭക്ഷണം മുതലാണ് മേള ആരംഭിക്കുന്നത്.

പ്രത്യേകതകൾ:

ലൈവ് കൗണ്ടറുകളും സമുദ്ര സദ്യയും: ദിവസേന മാർക്കറ്റിൽ നിന്നെത്തിക്കുന്ന ഏറ്റവും പുതിയതും ഗുണനിലവാരമുള്ളതുമായ മത്സ്യങ്ങൾ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം തത്സമയം പാകം ചെയ്തു നൽകുന്ന ലൈവ് വിഭവങ്ങൾ മേളയുടെ സവിശേഷതയാണ്. കൂടാതെ സീഫുഡ് പ്രേമികൾക്കായി പ്രത്യേക ‘സമുദ്ര സദ്യ’യും ഒരുക്കിയിട്ടുണ്ട്.

ഈ വേനലവധിക്കാലത്ത് പ്രവാസികൾക്ക് മിതമായ നിരക്കിൽ ലോകോത്തര കടൽവിഭവങ്ങൾ ആസ്വദിക്കാനുള്ള മികച്ചൊരു അവസരമാണ് ഫുഡ്ബുക്ക് റെസ്റ്റോറന്റുകൾ ഇതിലൂടെ ഒരുക്കുന്നത്.

നെസ്റ്റോ റെസ്റ്ററന്റ് വിഭാഗം മേധാവി കുഞ്ഞുമുഹമ്മദ്, ഫുഡ്ബുക്ക് മാനേജർ സുഭാഷിണി രഘു, എക്സിക്യൂട്ടിവ് ഷെഫ് ശരത് സുധ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

In Case You Missed It