Contact Information

Byline Gulf FZE,
Dubai, UAE

For inquiries and collaborations.

ഷാർജ: കുട്ടികളുടെ ആദ്യകാല വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഷാർജ. നഴ്‌സറികളും കിന്റർഗാർട്ടനുകളും ഒരൊറ്റ കേന്ദ്രത്തിൽ തന്നെ പ്രവർത്തിക്കുന്ന ‘ഏർലി ചൈൽഡ്ഹുഡ് സെന്ററുകൾ’ (Early Childhood Centres) ആരംഭിക്കുമെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രഖ്യാപിച്ചു.

ഡയറക്ട് ലൈൻ പരിപാടിയിലൂടെയാണ് ഭരണാധികാരി ഈ പ്രഖ്യാപനം നടത്തിയത്. ഇതോടൊപ്പം 2026–2027 അക്കാദമിക് വർഷത്തേക്കുള്ള സർക്കാർ നഴ്‌സറി പ്രവേശന പദ്ധതിക്കും അദ്ദേഹം അംഗീകാരം നൽകി. മുൻ വർഷത്തെ അപേക്ഷിച്ച് 18 ശതമാനം വർദ്ധനവാണ് ഇത്തവണ പ്രവേശനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

“നഴ്‌സറികൾ മാത്രം പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് കിന്റർഗാർട്ടൻ വിദ്യാഭ്യാസത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് ഈ പുതിയ സംവിധാനം. ഏർലി ചൈൽഡ്ഹുഡ് സെന്ററുകളുടെ നിർമ്മാണം പൂർത്തിയാകുന്നതുവരെ ഇവർക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം നേടാം. നിലവിലുള്ള നഴ്‌സറികളിൽ കിന്റർഗാർട്ടൻ ക്ലാസ് മുറികൾ വേഗത്തിൽ നിർമ്മിക്കാൻ വ്യക്തിപരമായി മേൽനോട്ടം വഹിക്കുന്നുണ്ടെന്ന്
ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു

നിലവിൽ അൽ സുയോഹ്, അൽ റഹ്മാനിയ, അൽ ലുലുഇയ്യ, കൽബ എന്നീ നാല് കേന്ദ്രങ്ങളിലെ കിന്റർഗാർട്ടൻ വിഭാഗങ്ങളിലേക്ക് 200 നഴ്‌സറി ബിരുദധാരികൾക്ക് പ്രവേശനം നൽകിയിട്ടുണ്ട്.

മൂന്ന് ഘട്ടങ്ങളിലായി 3,004 കുട്ടികൾക്ക് പ്രവേശനം
പുതിയ പദ്ധതി നിലവിൽ വരുന്നതോടെ ഷാർജയിലെ സർക്കാർ നഴ്‌സറികളുടെ എണ്ണം 40-ൽ നിന്ന് 47 ആയി ഉയരും. പ്രവേശന നടപടികൾ മൂന്ന് ഘട്ടങ്ങളായാണ് പൂർത്തിയാക്കുക:

ഒന്നാം ഘട്ടം (2026 ഓഗസ്റ്റ്): 2,402 കുട്ടികൾക്ക് പ്രവേശനം.

രണ്ടാം ഘട്ടം (2027 ജനുവരി): 332 കുട്ടികൾക്ക് പ്രവേശനം.

മൂന്നാം ഘട്ടം (2027 ഏപ്രിൽ): 270 കുട്ടികൾക്ക് പ്രവേശനം.

പുതിയ പ്രവേശനങ്ങളും പുനഃപ്രവേശനങ്ങളും ഉൾപ്പെടെ ആകെ 3,004 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

In Case You Missed It