Contact Information

Byline Gulf FZE,
Dubai, UAE

For inquiries and collaborations.

ബെംഗളൂരു: പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ സി.ജെ. റോയ് (ഡോ. റോയ് സി.ജെ) അന്തരിച്ചു. വെള്ളിയാഴ്ച ബെംഗളൂരുവിലെ വസതിയിൽ ആദായനികുതി വകുപ്പ് (Income Tax) ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നതിനിടെ അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു

ബെംഗളൂരുവിലെ റിച്ചാർഡ് ടൗണിലുള്ള അദ്ദേഹത്തിന്റെ വസതിയിലും ഓഫീസുകളിലും വെള്ളിയാഴ്ച രാവിലെ മുതൽ കേന്ദ്ര ഏജൻസികൾ പരിശോധന നടത്തിവരികയായിരുന്നു. റെയ്ഡ് പുരോഗമിക്കുന്നതിനിടെ തന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് അദ്ദേഹം വെടിയുതിർക്കുകയായിരുന്നു .ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കേരളം, ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിത്വമാണ് സി.ജെ. റോയ്. പാർപ്പിട സമുച്ചയങ്ങൾ, ആഡംബര ഹോട്ടലുകൾ, ആശുപത്രികൾ തുടങ്ങിയ മേഖലകളിൽ കോൺഫിഡന്റ് ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ട്. മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമകളുടെ നിർമ്മാണത്തിലും അദ്ദേഹം സജീവമായിരുന്നു.

ബിസിനസ് ലോകത്തെ അപ്രതീക്ഷിത വിയോഗത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.യോഗത്തിൽ ബിസിനസ് ലോകവും സിനിമാ മേഖലയും ഞെട്ടൽ രേഖപ്പെടുത്തി.

In Case You Missed It