ഹമാസ് നേതാക്കളെ രാജ്യത്ത് നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഖത്തറിനോട് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി. ഒസാമ ബിന്‍ ലാദനെയും അല്‍ ഖ്വയ്ദയ്‌ക്കെതിരെയും അമേരിക്ക നടത്തിയ ആക്രമണത്തിന് സമാനമായ രീതിയാണ് തങ്ങളും പിന്തുടര്‍ന്നതെന്നും നെതന്യാഹു ആക്രമണത്തെ ന്യായീകരിച്ചു. അമേരിക്ക അല്‍ഖ്വയ്ദക്കെതിരെ നടപടിയെടുത്തപ്പോള്‍ ലോക രാജ്യങ്ങള്‍ അഭിനന്ദുക്കുകയാണ് ഉണ്ടായതെന്നും നെതന്യാഹു പറഞ്ഞു.
എന്നാല്‍ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും മേഖലയില്‍ സമാധാനം കൊണ്ട് വരാനുള്ള നീക്കങ്ങളുമായി തങ്ങള്‍ മുന്നോട്ട്് പോകുമെന്ന് ഖത്തര്‍ മറുപടി നല്‍കി. ഇസ്രായേല്‍ നടത്തുന്നത് അപരി്ഷ്‌കൃത നീക്കമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു
മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് ഹമാസ് നേതാക്കള്‍ ഖത്തറിലെത്തിയത്. മേഖലയില്‍ സമാധാനം കൊണ്ടു വരാനും ബന്ദി കൈമാറ്റത്തിനും അമേരിക്കയും ഇസ്രായേലും ആവശ്യപ്പെട്ട പ്രകാരമാണ് ഹമാസുമായി ചേര്‍ന്ന സുതാര്യതയില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നത്. ഇസ്രായേല്‍ തടവുകാരെ കൈമാറുന്നതിന് തങ്ങള്‍ നടത്തിയ പങ്ക് ചെറുതല്ല, അത്തരം ശ്രമങ്ങളെ അല്‍ഖ്വയ്ദയെ അമേരിക്ക ഇല്ലാതാക്കിയ സാഹചര്യങ്ങളുമായി താരമത്യം ചെയ്തത് തന്നെ തെറ്റാണ്. അല്‍ഖ്വയ്ദ അഫ്ഗാനിസ്ഥാനില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് എത്തിയതായിരുന്നില്ലെന്നും ഖത്തര്‍ വിദേശ കാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു, നെതന്യാഹുവിന്റെ പ്രവര്‍ത്തനത്തോടെ ബന്ദി കൈമാറ്റത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടമായെന്നും അല്‍ താനി പറഞ്ഞു. സേമാധാനത്തിനും മധ്യസ്ഥ ശ്രമങ്ങള്‍ക്കും തുരങ്കം വെയ്ക്കുന്ന ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട സമൂഹം എതിര്‍ക്കണമെന്നും ഖത്തര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മഖലയില്‍ സമാധാന തകര്‍ക്കാനുള്ള നീക്കങ്ങളെ കൂട്ടായി നേരിടുമെന്നും ഖത്തര്‍ പ്രധാനമന്ത്രി അല്‍ താനി പറഞ്ഞു.




Comments