Contact Information

Byline Gulf FZE,
Dubai, UAE

For inquiries and collaborations.

ദുബായ്: പടിഞ്ഞാറൻ അറബിക്കടലിൽ രൂപംകൊണ്ട ‘ശക്തി’ ചുഴലിക്കാറ്റ് യുഎഇയെ ബാധിക്കില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (National Centre of Meteorology – NCM) സ്ഥിരീകരിച്ചു. പ്രദേശത്ത് നേരത്തെ നൽകിയിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു. നിലവിൽ ശക്തി ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി ദുർബലപ്പെടുമെന്നും അധികൃതർ അറിയിച്ചു. മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിലാണ് നിലവിൽ കാറ്റിന്റെ വേ​ഗത. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി വീണ്ടും കുറഞ്ഞ് മണിക്കൂറിൽ 25 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ തെക്ക്-കിഴക്ക് ദിശയിലേക്ക് നീങ്ങും.

ഒമാനിൽ കാറ്റഗറി 1 മുന്നറിയിപ്പ്:
അതേസമയം, ഒമാൻ അധികൃതർ ശനിയാഴ്ച വടക്ക്-കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം കാറ്റഗറി 1 ചുഴലിക്കാറ്റായി (Category 1 cyclone) വരെ വളരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

പൊതുജനങ്ങൾക്ക് നിർദ്ദേശം:
യുഎഇക്ക് നേരിട്ട് ഭീഷണിയില്ലെങ്കിലും, പൊതുജനങ്ങൾ എൻ.സി.എമ്മിൻ്റെ തുടർച്ചയായ നിരീക്ഷണ റിപ്പോർട്ടുകൾ ശ്രദ്ധിക്കണം. ഒമാൻ ഉൾപ്പെടെയുള്ള തീരദേശ രാജ്യങ്ങൾ ജാഗ്രതയിലാണ്. ഒമാൻ അധികൃതർ കടലിൽ ഇറങ്ങുന്നതും ജലാശയങ്ങളിലെ പ്രവർത്തനങ്ങളും ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.ജനങ്ങളോട് ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്ന് അധികൃതർ അറിയിച്ചു.

In Case You Missed It