Contact Information

Byline Gulf FZE,
Dubai, UAE

For inquiries and collaborations.

ദുബൈ: യുഎഇ പതാക ദിനത്തിൽ വിപുലമായ ആഘോഷ പരിപാടികളുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA),
ആർ.ടി.എ.യുടെ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ബോർഡ് ചെയർമാനുമായ മാത്തർ അൽ തായർ ആർ.ടി.എ. ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി. രാജ്യത്തിന്റെ പതാക അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാനുള്ള കൂട്ടായ പ്രതിബദ്ധത പരിപാടിയിൽ ആർ.ടി.എ. ജീവനക്കാർ പ്രഖ്യാപിച്ചു .പതാക ദിനം രാജ്യത്തോടുള്ള അഭിമാനത്തിന്റെയും കൂറിന്റെയും യഥാർത്ഥ പ്രകടനമാണെന്ന് മാത്തർ അൽ തായർ പറഞ്ഞു. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രാജ്യത്തിന്റെ കെട്ടുറപ്പ് കാത്ത് സൂക്ഷിക്കുന്നതിനും വികസനം ഉറപ്പാക്കുന്നതിനും ഏവർക്കും പ്രചോദനമായി രാജ്യത്തെ നയിക്കുന്നു. രാജ്യത്തിന്റെ നേട്ടങ്ങളെല്ലാം ആത്മാർത്ഥത, അർപ്പണബോധം, കൂട്ടായ ഇച്ഛാശക്തി എന്നിവയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഈ നേട്ടങ്ങൾ സംരക്ഷിക്കാനും പുരോഗതിയുടെയും സമൃദ്ധിയുടെയും പാതയിൽ യുഎഇക്ക് സംഭാവന നൽകാനും അദ്ദേഹം ആഹ്വാനം ചെയ്തു.

നഗരത്തിൽ അലങ്കാരങ്ങൾ
ഈ വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദ് റോഡ്, ദുബായ് വാട്ടർ കനാൽ, ബിസിനസ് ബേ ക്രോസിംഗ്, ട്രിപ്പോളി സ്ട്രീറ്റ്, അൽ മക്തൂം ബ്രിഡ്ജ്, ഇൻഫിനിറ്റി ബ്രിഡ്ജ് എന്നിവയുൾപ്പെടെ ദുബായിലെ പ്രധാന തെരുവുകളിലും ലാൻഡ്മാർക്കുകളിലും 750 ദേശീയ പതാകകൾ ഉപയോഗിച്ച് അലങ്കരിച്ചു. കൂടാതെ, ടോളറൻസ് ബ്രിഡ്ജും ദുബായ് വാട്ടർ കനാലിലെ വെള്ളച്ചാട്ടങ്ങളും ദേശീയ പതാകയുടെ നിറങ്ങളിൽ ദീപാലംകൃതമാക്കി. ആർ.ടി.എ.യുടെ സ്മാർട്ട് ട്രാഫിക് സിസ്റ്റം സ്ക്രീനുകളിലും ആസ്ഥാനത്തെ ഡിസ്പ്ലേകളിലും പതാക ദിനത്തിനായുള്ള പ്രത്യേക ഡിസൈനുകൾ പ്രദർശിപ്പിച്ചു.

In Case You Missed It