ഷാര്‍ജ: 44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കമായി.
ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.
ശൈഖ് സുല്‍ത്താന്റെ പുതിയ പുസ്തകം: ‘അറേബ്യന്‍ ഉപദ്വീപുകളിലെയും പേര്‍ഷ്യയിലെയും ചരിത്ര സംഗ്രഹങ്ങള്‍’ എന്ന 33 വാല്യങ്ങളുള്ള പുതിയ ഗ്രന്ഥവും സുല്‍ത്താന്‍ അല്‍ ഖാസിമി പ്രകാശനം ചെയ്തു.നിങ്ങള്‍ക്കും പുസ്തകത്തിനുമിടയില്‍ എന്ന പ്രമേയത്തില്‍ എക്സ്പോ സെന്ററിലാണ് നവംബര്‍ 5 മുതല്‍ 16 വരെ മേള നടക്കുന്നത്. ഗ്രീസ് ആണ് അതിഥി രാജ്യം. 118 രാജ്യങ്ങളില്‍ നിന്നായി 2350 ലേറെ പ്രസാധകരും പ്രദര്‍ശകരും പങ്കെടുക്കുന്നു. മലയാളി എഴുത്തുകാര്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നിന്ന് ഒട്ടേറെ എഴുത്തുകാരാണ് മേളയില്‍ എത്തുന്നത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ കവി കെ സച്ചിദാനന്ദന്‍, ഇ സന്തോഷ് കുമാര്‍, പ്രാജക്ത കോലി, കൈതം പത്ര പ്രവര്‍ത്തകനായ എസ് ഹുസൈന്‍ സെയ്ദി തുടങ്ങിയവര്‍ ഷാര്‍ജയിലെത്തും.

റെക്കോര്‍ഡ് നേട്ടത്തില്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം
പുസ്തമേളയുടെ ലോക റാങ്കിങില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവും ഒന്നാം സ്ഥാനത്ത്, പ്രഖ്യാപനം നടത്തി
ഷാര്‍ജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ ആമിരി.




Comments