ദുബായ്: ദേശസ്നേഹത്തിന്റെ ഊഷ്മളതയുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് – ദുബായ് (GDRFA ദുബായ്) യുഎഇ പതാകദിനം ആചരിച്ചു. അൽ ജാഫിലിയയിലെ ജി ഡി ആർ എഫ് എ മുഖ്യ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ദേശീയ പതാക ഉയർത്തി.

അഭിമാനവും, ദേശീയ സ്വത്വബോധവും, ഐക്യവും നിറഞ്ഞ ചടങ്ങ് ദേശീയതയുടെ സമ്മേളനമായി. ആസ്ഥാനത്തിന്റെ അങ്കണത്തിൽ ജീവനക്കാർ ദേശീയ ഗാനം ആലപിച്ചു, യൂണിയൻ പതാകക്ക് കീഴിൽ പൗരന്മാരും താമസക്കാരും തമ്മിലുള്ള ഐക്യദാർഢ്യം ചടങ്ങുകളിൽ പ്രതിഫലിച്ചു. പതാക ദിനം ദേശീയ അഭിമാനം പ്രകടിപ്പിക്കാനും, രാജ്യത്തോടും നേതൃത്വത്തോടുമുള്ള പ്രതിബദ്ധത പുതുക്കാനുമുള്ള അവസരമാണെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലെഫ്നന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു
യു എ ഇ പതാക ദിനം കൂറിന്റെയും വിധേയത്വത്തിന്റെയും പുതിയ അർത്ഥങ്ങൾ വഹിക്കുന്നു , ഐക്യത്തിന്റെ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നേതൃത്വത്തിന്റെ കാഴ്ചപ്പാട് പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ പതാകയെ നമ്മൾ അഭിമാനത്തോടെയും ബഹുമാനത്തോടെയും എപ്പോഴും ഉയർത്തിപ്പിടിക്കും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജനങ്ങളെ സേവിക്കുന്നതിലും രാജ്യത്തിന്റെ നിലപാടുകൾ വർദ്ധിപ്പിക്കുന്നതിലും മികവിന്റെയും സംഭാവനയുടെയും യാത്ര തുടരാനുള്ള ജി ഡി ആർ എഫ് എ ദുബായുടെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു




Comments