Contact Information

Byline Gulf FZE,
Dubai, UAE

For inquiries and collaborations.

ദുബായ്: യുണൈറ്റഡ് പന്തളം അസോസിയേഷൻ (UPA) ‘പന്തളം ഓണം 2025’ എന്ന പേരിൽ ദുബായ് കരാമയിലെ കാലിക്കറ്റ് റെസ്റ്റോറന്റിൽ വർണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. പന്തളം പ്രവാസികൾക്ക് നാട്ടിലെ ഓണത്തിന്റെ ഓർമ്മകൾ സമ്മാനിച്ച ഈ ചടങ്ങ് മേജർ ഡോ. ഉമ്മർ മുഹമ്മദ് അൽ മഷ്‌റൂഖി ഉദ്ഘാടനം ചെയ്തു. യുപിഎ ചെയർമാൻ ഹാക്കിം വാഴക്കാലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യകാരൻ ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. കേരള മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റർ പ്രസിഡണ്ട് ബഷീർ ബെല്ലോ, സിനിമാ താരം സാൻട്ര തോമസ്, യുപിഎ വൈസ് പ്രസിഡൻറ് ചാർലി, റിവാക് അക്കാദമി ചെയർമാൻ അജ്‌മൽ, സി ഡെൽറ്റ മാനേജിങ് ഡയറക്ടർ ആഷിഖ് സുബ്ഹാനി, ബ്രാൻഡ് പ്രൊഡക്ഷൻ ചെയർമാൻ സുനിൽ, പ്രമുഖ സിനിമാ ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ എന്നിവർ ആശംസകൾ നേർന്നു. സംഗീതം, നൃത്തം, വിവിധ കളികൾ എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടി. മുരളീധരൻ, ജെയിംസ് മണ്ണിൽ, സിജു കുടശ്ശനാട്, രാജേഷ് വാസു, ഷാജു ജബ്ബാർ, സൈജു സൈനുദ്ധീൻ, റോയി, സാബു അസ്നർ, ഷിഹാബുദീൻ തുടങ്ങിയ എക്സിക്യൂട്ടീവ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ആഘോഷ ചടങ്ങിൽ പങ്കെടുത്തു.

In Case You Missed It