Contact Information

Byline Gulf FZE,
Dubai, UAE

For inquiries and collaborations.

ദുബൈ: ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പ് (FERG) അവരുടെ വാർഷിക ഗെയിംസ് ആൻഡ് സ്പോർട്സ് ഫെസ്റ്റ് 2025 ദുബായിൽ സംഘടിപ്പിച്ചു. “വരൂ കളിക്കൂ, പ്രോത്സാഹിപ്പിക്കൂ, ബന്ധപ്പെടൂ” എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. അൽ ഖുസൈസിലെ വുഡ്‌ലം പാർക്ക് സ്കൂളിൽ വെച്ചാണ് ഞായറാഴ്ച പരിപാടി നടന്നത്. 15 എക്സ്ചേഞ്ച് ഹൗസുകളിലെ ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ, വിശാലമായ കമ്മ്യൂണിറ്റി അംഗങ്ങൾ തുടങ്ങി അഞ്ഞൂറിലധികം പേരാണ് ഫെസ്റ്റിൽ പങ്കെടുത്തത്.

ഫുട്ബോൾ, ക്രിക്കറ്റ്, ബാസ്കറ്റ്ബോൾ, അത്‌ലറ്റിക്സ് തുടങ്ങി സ്ത്രീപുരുഷന്മാർക്കായി 10-ഓളം മത്സരങ്ങൾ ഒരുക്കിയിരുന്നു. ജീവനക്കാരുടെ ക്ഷേമം , ഐക്യം, സാമൂഹ്യ ബോധം തുടങ്ങിയ പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരം ഫെസ്റ്റുകളും ലക്ഷ്യമെന്ന് FERG ചെയർമാനും എമിറേറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിലെ ബിസിനസ് ഡെവലപ്‌മെന്റ് മേധാവിയുമായ ഒസാമ അൽ റഹ്മ പറഞ്ഞു. കായിക വിനോദങ്ങൾക്ക് ആളുകളെ ഒന്നിപ്പിക്കാനും കമ്മ്യൂണിറ്റികളെ ശക്തിപ്പെടുത്താനും കഴിയും, സാമൂഹ്യ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയാണിവിടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽ എം എക്സ്ചേഞ്ച് (LM Exchange) ആയിരുന്നു ഓവറോൾ ചാമ്പ്യന്മാർ, ഫുട്ബോളിൽ ട്രാവലെക്സ് എമിറേറ്റ്സ് എക്സ്ചേഞ്ച് (Travelex Emirates Exchange) വിജയികളായി. ബാസ്കറ്റ്ബോളിൽ അൽ അൻസാരി എക്സ്ചേഞ്ച് (Al Ansari Exchange) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ത്രോ, കാച്ച് ആൻഡ് റണിൽ അൽ ഗുറൈർ എക്സ്ചേഞ്ച് (Al Ghurair Exchange) മികച്ച പ്രകടനം കാഴ്ചവച്ചു.

വിവിധ എക്സ്ചേഞ്ച് ഹൗസുകളിൽ നിന്നുള്ള പങ്കാളികൾ അത്‌ലറ്റിക്സ് ഇനങ്ങളിലും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചു.
വിജയിച്ച ടീമുകൾക്കും മികച്ച പ്രകടനം കാഴ്ചവച്ചവർക്കും അവാർഡുകളും വിതരണം ചെയ്തു.

യുഎഇ സെൻട്രൽ ബാങ്കിന്റെ ഒരു മുൻകൈയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പ് (FERG). 100-ൽ അധികം ശാഖകളുള്ള വലിയ കമ്പനികൾ മുതൽ ഒറ്റ ശാഖാ സ്ഥാപനങ്ങൾ വരെ എക്സ്ചേഞ്ച്, റെമിറ്റൻസ് കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു. FERG, അതിന്റെ അംഗങ്ങളിലൂടെ, യുഎഇയുടെ സാമ്പത്തിക നിയന്ത്രണങ്ങൾ പാലിക്കുക മാത്രമല്ല, മുഴുവൻ വ്യവസായത്തിനും വിവരങ്ങൾ നൽകുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും എല്ലാ ആവശ്യകതകളും നടപ്പാക്കലും പ്രോത്സാഹിപ്പിക്കുന്നതിന് മിക്ക അംഗങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ തടയാൻ FERG ദേശീയ പോലീസ് വകുപ്പുകളുമായി പതിവായി ബന്ധപ്പെടുകയും കർശനമായ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ (AML) നയങ്ങൾ നടപ്പിലാക്കാൻ സെൻട്രൽ ബാങ്കുമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

In Case You Missed It