Contact Information

Byline Gulf FZE,
Dubai, UAE

For inquiries and collaborations.

അബുദാബി ∙ യുഎഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാര സമയത്തിൽ മാറ്റം വരുത്താൻ പൊതു ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ്, സകാത്ത് അതോറിറ്റി (ഔഖാഫ്) തീരുമാനിച്ചു.

  • പുതിയ സമയം: 2026 ജനുവരി 2 വെള്ളിയാഴ്ച മുതൽ ഖുതുബയും (പ്രസംഗം) നമസ്കാരവും ഉച്ചയ്ക്ക് 12.45ന് നടക്കും.
  • നിലവിലെ സമയം: നിലവിൽ യുഎഇയിൽ പൊതുവായി 1.15നാണ് ജുമുഅ നടക്കുന്നത്. പുതിയ സമയക്രമം ഏകദേശം അര മണിക്കൂർ നേരത്തെയാണ്.

പുതിയ സമയക്രമം പാലിച്ച് വിശ്വാസികൾ നേരത്തെ പള്ളിയിലെത്തി പ്രാർഥനയിൽ പങ്കെടുക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. ഔഖാഫിന്റെ വെള്ളിയാഴ്ച പ്രസംഗ ആർക്കൈവ് പേജിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് അടിയന്തര സന്ദേശമായി പ്രത്യക്ഷപ്പെട്ടത്.

ഈ മാറ്റം പ്രാബല്യത്തിൽ വരുമ്പോൾ യുഎഇയിലെ സ്കൂളുകളും ഓഫിസുകളും അവരുടെ വെള്ളിയാഴ്ച ദിനചര്യകൾ ഇതിനനുസരിച്ച് ക്രമീകരിക്കേണ്ടിവരും. 2022-ൽ യുഎഇയിലെ പ്രവൃത്തി ദിനങ്ങളിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് വെള്ളിയാഴ്ച പ്രാർഥനാ സമയം 1.15-ലേക്ക് ഏകീകരിച്ചിരുന്നത്. (ഷാർജയിൽ വെള്ളി മുതൽ ഞായർ വരെ വാരാന്ത്യം സ്വീകരിച്ചതിനാൽ അവിടെ പ്രാർഥന ഏകദേശം 12.20-ന് നേരത്തെ നടന്നിരുന്നു).

In Case You Missed It