നിങ്ങൾ പെട്ടെന്ന് 10 കോടി ദിർഹമിന്റെ (Dh100 million) ധനികനായാൽ എന്തുചെയ്യും? മിക്ക യുഎഇ നിവാസികൾക്കും, ഈ ‘എന്ത് ചെയ്യും’ എന്ന ചോദ്യം ഒരു സ്വപ്നം മാത്രമാണ്. എന്നാൽ 29-കാരനായ അബുദാബി നിവാസി അനിൽകുമാർ ബോളയെ സംബന്ധിച്ചിടത്തോളം ഇത് ജീവിതം മാറ്റിമറിക്കുന്ന ഒരു യാഥാർത്ഥ്യമാണ്.
1-ൽ 88 ലക്ഷം എന്ന സാധ്യതകളെ മറികടന്ന്, റെക്കോർഡ് തുകയായ 100,000,000 ദിർഹം (Dh100,000,000) യുഎഇ ലോട്ടറി ജാക്ക്പോട്ട് നേടിയ ശേഷം, ബോള പറയുന്നു, അദ്ദേഹത്തിന്റെ ആദ്യത്തെ ആഢംബര ചെലവ് ഒരു സൂപ്പർകാർ ആയിരിക്കും. അതിനുശേഷം, ഒരു സെവൻ-സ്റ്റാർ ഹോട്ടലിൽ ഒരു മാസം താമസിക്കും. ലോട്ടറി അടിച്ചത് മുതൽ തനിക്ക് ഉറക്കമില്ലായിരുന്നു. എല്ലാം ഒറ്റയടിക്ക് ചെലവഴിക്കുന്നതിനെക്കുറിച്ചല്ല.ഈ പണം എങ്ങനെ ബുദ്ധിപൂർവ്വം നിക്ഷേപിക്കണമെന്ന് ചിന്തിച്ച് തീരുമാനമെടുക്കണമെന്നും അനിൽകുമാർപറഞ്ഞു.
ഒന്നര വര്‍ഷം മുമ്പ് യുഎഇയിലെത്തിയ തെലുങ്കാനക്കാരനായ അനില്‍കുമാര്‍ ബൊല്ല.
ഒന്നിച്ചെടുത്ത 12 ടിക്കറ്റുകളാണ് 29 കാരനായ അനില്‍കുമാറിനെ ഭാഗ്യം തേടിയെത്തിയത്. ഭാഗ്യ നമ്പറുകളിലെല്ലാം തന്റെ പ്രിയപ്പെട്ട അമ്മയുടെ ജന്മമാസമായ 11 ഉണ്ടാകാന്‍ ശ്രദ്ധിച്ചു. അമ്മ തന്നെയാണ് തനിക്ക് ഭാഗ്യം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. താൻ അമ്മയെയും കുടുംബത്തെയും യുഎഇയിലേക്ക് കൊണ്ട് വരും. കിട്ടിയതിൽ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനത്തിനും വിനിയോഗിക്കും.
ആഗ്രഹങ്ങള്‍ ഒരുപാടുണ്ട്. ഒരു പ്രതീക്ഷയും ഇല്ലാത്ത സാഹചര്യങ്ങളില്‍ പ്രതീക്ഷയും ഭാഗ്യവും ആര്‍ക്കും ഒത്തുചേരാമെന്നാണ് അനില്‍കുമാര്‍ പറയുന്നത്. സ്വപ്‌നങ്ങളെല്ലാം ഒരുമിച്ച് യാഥാര്‍ത്ഥ്യമായത് പോലെയാണെന്നും അദ്ദേഹം കൂട്ടിചേർത്തു




Comments