ദുബായ്: പ്രമുഖ ക്യാമറ നിർമ്മാതാക്കളായ നിക്കോൺ, ‘Z സിനിമാ’ നിരയിലെ ഏറ്റവും പുതിയ മോഡലായ നിക്കോൺ ZR മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു. സിനിമാ നിർമ്മാണ സാങ്കേതികവിദ്യയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഈ കോംപാക്റ്റ് സിനിമാ കാമറ ദുബായിലെ ദേര സിറ്റി സെന്ററിലെ VOX സിനിമാസ് സംഘടിപ്പിച്ച റെഡ്-കാർപെറ്റ് സിനിമാ പ്രീമിയർ അനാച്ഛാദനം ചെയ്തു.
റെഡ് ഡിജിറ്റൽ സിനിമയുമായി സഹകരിച്ചാണ് നിക്കോൺ ZR പുറത്തിറങ്ങിയത്. കോപാക്ട് സിനിമനിർമ്മാണ രംഗത്ത് പുതു ചുവട് വെയ്പ്പാകും പുതിയ ക്യാമറ. മികച്ച റെക്കോർഡിംഗ് നിലവാരമാണ് പ്രധാന പ്രത്യേകത. പരമാവധി 6K/59.94p റെക്കോർഡിംഗ് ശേഷി.
പൂർണ്ണ ഫ്രെയിം സെൻസെറിനൊപ്പം റെഡുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത നിക്കോണിന്റെ പ്രത്യേക R3D NE RAW റെക്കോർഡിംഗ് ഫോർമാറ്റ്, 15+ സ്റ്റോപ്പുകളുടെ ഡൈനാമിക് റേഞ്ച്, ഡ്യുവൽ ബേസ് ISO 800, 6400 എന്നിവയിലൂടെ ഏത് പ്രകാശ സാഹചര്യത്തിലും മികച്ച ഗുണനിലവാരത്തിലുള്ള ചിത്രീകരണം ഉറപ്പാക്കുന്നു.

32-ബിറ്റ് ഫ്ലോട്ട് ഓഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള ലോകത്തിലെ ആദ്യത്തെ ഇന്റർചേഞ്ചബിൾ ലെൻസ് ഫുൾ-ഫ്രെയിം കാമറ എന്ന ബഹുമതിയും നിക്കോൺ ZR സ്വന്തമാക്കി. ബിൽറ്റ്-ഇൻ OZO ഓഡിയോ സിസ്റ്റം വഴിയാണ് പ്രൊഫഷണൽ നിലവാരത്തിലുള്ള ശബ്ദം പകർത്തുന്നത്.R3D NE കൂടാതെ, N-RAW, Apple ProRes RAW HQ, ProRes 422 HQ, H.265, H.264 ഫോർമാറ്റുകളിലും റെക്കോർഡിംഗ് സാധ്യമാണ്.(ബാറ്ററിയും മെമ്മറി കാർഡും ഉൾപ്പെടെ കേവലം 630 ഗ്രാം മാത്രമാണ് ഭാരം. 1000 നിറ്റ്സ് (nits) ബ്രൈറ്റ്നസ് ഉള്ള, 4 ഇഞ്ച് വലിപ്പമുള്ള, 3.07M ഡോട്ട് റെസല്യൂഷനോട് കൂടിയ വേരിയബിൾ ആംഗിൾ LCD മോണിറ്റർ തുടങ്ങിയവയെല്ലാം സവിശേഷതകളാണ്.

നിക്കോൺ ZR-ന്റെ ലോഞ്ച്, വീഡിയോഗ്രഫി രംഗത്തെ ഒരു നിർണായക ചുവടുവയ്പ്പാണെന്ന് നിക്കോൺ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മാനേജിങ് ഡയറക്റ്റർ നരേന്ദ്ര മേനോൻ അഭിപ്രായപ്പെട്ടു. നിക്കോണിന്റെ ദീർഘകാല ക്യാമറ സാങ്കേതികവിദ്യയെ റെഡിന്റെ ലോകപ്രസിദ്ധമായ കളർ സയൻസിലും സിനിമാ കോഡെക്കുകളിലുമായി സംയോജിപ്പിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്. പുതിയ തലമുറ ചലച്ചിത്ര സംവിധായകർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും മികച്ച സാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിക്കോൺ ZR പ്രീമിയർ ചടങ്ങിൽ നിക്കോൺ ZR ഉപയോഗിച്ച് ചിത്രീകരിച്ച ശ്രദ്ധേയമായ നിരവധി ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു.
നിക്കോൺ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്കയുടെ പ്രൊഡക്ഷനായ ‘ദി ZR ഫിലിം’,മുഹമ്മദ് റേസായിയുടെ ഇൻ ദി നെയിം ഓഫ് ഗോഡ്
ഡോ. അലി മുഹമ്മദ് സംവിധാനം ചെയ്ത ഡോക്യുമെന്ററി എ സ്റ്റോറി ഓഫ് എ സ്റ്റോറി ടെല്ലർ, യോബൽ മുചാങ്ങിന്റെ ഐലൻഡ് ഓഫ് സെക്കൻഡ് ചാൻസസ് എന്നിവ പ്രദർശിപ്പിച്ചു.




Comments