Contact Information

Byline Gulf FZE,
Dubai, UAE

For inquiries and collaborations.

ദുബായ്: ദുബായിൽ സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴി ബുക്ക് ചെയ്യുന്ന ടാക്സികൾക്ക് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുതിയ നിരക്ക് ഘടന പ്രഖ്യാപിച്ചു. ഇതനുസരിച്ച് കുറഞ്ഞ ടാക്സി നിരക്ക് (മിനിമം ഫെയർ) 12 ദിർഹമിൽ നിന്ന് 13 ദിർഹമായി ഉയർത്തി.പുതിയ നിരക്കുകൾ റോഡിൽ നിന്ന് നേരിട്ട് കൈകാണിച്ചു വിളിക്കുന്ന ടാക്സികൾക്ക് ബാധകമല്ല. റൈഡ്-ഹെയ്‌ലിംഗ് ആപ്പുകൾ (Careem/Hala, S’hail പോലുള്ളവ) വഴി ബുക്ക് ചെയ്യുന്ന യാത്രകൾക്കാണ് ദിവസത്തിലെ സമയത്തിനനുസരിച്ച് മാറുന്ന പുതിയ പീക്ക്-അവർ (തിരക്ക് സമയം) സർചാർജുകളും ബുക്കിംഗ് ഫീസുകളും ബാധകമാകുന്നത്. ഈ നിരക്ക് മാറ്റങ്ങളെ ‘ഡൈനാമിക് പ്രൈസിംഗ്’ എന്നാണ് RTA വിശേഷിപ്പിക്കുന്നത്.പുതിയ നിരക്ക് ഘടന ഒറ്റനോട്ടത്തിൽ (ആപ്പ് ബുക്കിംഗിന്):പുതിയ നിരക്കുകൾ ഫ്ലാഗ്ഫാൾ (യാത്രയുടെ തുടക്കത്തിലെ നിശ്ചിത നിരക്ക്), അതോടൊപ്പം പീക്ക്-അവർ സർചാർജ് എന്നിവ ചേർന്നുള്ള ‘ബേസ് ടോട്ടൽ’ ആയിട്ടാണ് ഈടാക്കുക. ഇതിനു പുറമെ ദൂരത്തിനനുസരിച്ചുള്ള കിലോമീറ്റർ നിരക്ക് നൽകണം.

പ്രവൃത്തി ദിവസങ്ങളിലെ നിരക്കുകൾ (തിങ്കൾ മുതൽ വ്യാഴം വരെ)
തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ ടാക്സി നിരക്കുകൾ താഴെ പറയുന്ന പ്രകാരമാണ്:

പീക്ക് അവറുകൾ: രാവിലെ 8:00 മുതൽ 9:59 വരെയും, വൈകിട്ട് 4:00 മുതൽ 7:59 വരെയും ആണ് തിരക്കേറിയ സമയങ്ങൾ. ഈ സമയങ്ങളിൽ യാത്ര ആരംഭിക്കുമ്പോൾ ഫ്ലാഗ്ഫാൾ (തുടക്ക നിരക്ക്) Dh5.00 ആയിരിക്കും. ഇതിനൊപ്പം Dh7.50 ബുക്കിംഗ് സർചാർജും നൽകേണ്ടിവരും.

ഓഫ്-പീക്ക് അവറുകൾ: തിരക്ക് കുറഞ്ഞ മറ്റ് സമയങ്ങളിൽ ഫ്ലാഗ്ഫാൾ Dh5.00 ആയി തുടരും. എന്നാൽ ബുക്കിംഗ് സർചാർജ് Dh4.00 ആയി കുറയും.

രാത്രി യാത്ര: അർദ്ധരാത്രി 12 മണിക്ക് ശേഷം യാത്ര ചെയ്യുന്നവർക്ക് ഫ്ലാഗ്ഫാൾ നിരക്ക് Dh5.50 ആയും, ബുക്കിംഗ് സർചാർജ് Dh4.50 ആയും വർധിക്കും.

വാരാന്ത്യ നിരക്കുകൾ (വെള്ളിയാഴ്ച)
വെള്ളിയാഴ്ചകളിലെ നിരക്ക് ഘടനയിൽ ചെറിയ വ്യത്യാസങ്ങളുണ്ട്:

പീക്ക് അവറുകൾ: രാവിലെ 8:00 മുതൽ 9:59 വരെയും, വൈകിട്ട് 4:00 മുതൽ 9:59 വരെയും പീക്ക് നിരക്കുകൾ ബാധകമാകും. ഇവിടെ ഫ്ലാഗ്ഫാൾ Dh5.00 ഉം ബുക്കിംഗ് സർചാർജ് Dh7.50 ഉം ആണ്.

വെള്ളിയാഴ്ച രാത്രി: രാത്രി 10:00 മുതൽ 11:59 വരെ ഫ്ലാഗ്ഫാൾ നിരക്ക് Dh5.50 ആയി ഉയരും. ബുക്കിംഗ് സർചാർജ് Dh7.50 ആയി തുടരും.

വാരാന്ത്യ നിരക്കുകൾ (ശനി, ഞായർ)
ശനിയാഴ്ചയും ഞായറാഴ്ചയും വൈകുന്നേരങ്ങളിൽ രണ്ട് സ്ലോട്ടുകളിലായാണ് പീക്ക് നിരക്കുകൾ:

ആദ്യ പീക്ക്: വൈകിട്ട് 4:00 മുതൽ 9:59 വരെയാണ് ആദ്യ പീക്ക് സ്ലോട്ട്. ഫ്ലാഗ്ഫാൾ Dh5.00, ബുക്കിംഗ് സർചാർജ് Dh7.50.

രണ്ടാം പീക്ക്: രാത്രി 10:00 മുതൽ 11:59 വരെയാണ് അടുത്ത സ്ലോട്ട്. ഫ്ലാഗ്ഫാൾ Dh5.50 ആയി ഉയരും, എന്നാൽ ബുക്കിംഗ് സർചാർജ് Dh7.50 ആയി തുടരും.

രാത്രി യാത്ര: അർദ്ധരാത്രി 12 മണിക്ക് ശേഷമുള്ള യാത്രകൾക്ക് ഫ്ലാഗ്ഫാൾ Dh5.50 ഉം ബുക്കിംഗ് സർചാർജ് Dh4.50 ഉം ആയിരിക്കും.

എന്തുകൊണ്ട് ഈ മാറ്റം?

യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്ന സമയങ്ങളിൽ ആവശ്യത്തിനനുസരിച്ച് കൂടുതൽ ടാക്സികൾ ഉറപ്പാക്കുന്നതിനും, തിരക്ക് കുറഞ്ഞ സമയങ്ങളിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പുതിയ ഡൈനാമിക് പ്രൈസിംഗ് സംവിധാനം നടപ്പിലാക്കുന്നതെന്ന് RTA അധികൃതർ വ്യക്തമാക്കി.

In Case You Missed It