നാം വായിച്ചറിഞ്ഞ പ്ലേറ്റോയും ഹോമറും മാത്രമല്ല, കാലങ്ങൾക്കിപ്പുറം ഐതിഹാസിക എഴുത്തിന്റെ നവ എഴുത്തുകളുടെ ലോകം തുറന്നിടുന്നുണ്ട് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അതിഥി രാജ്യമായ ഗ്രീസ്. ഈ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF), മൗസക്കയുടെയും മഹാനായ അലക്സാണ്ടറുടെയും ഈ മെഡിറ്ററേനിയൻ രാജ്യം പുതിയൊരു എഴുത്തുരീതി അവതരിപ്പിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക സമ്മേളനങ്ങളിൽ ഒന്നായ SIBF-ലേക്ക് സമകാലികവും വൈവിധ്യമാർന്നതുമായ സാഹിത്യ ശബ്ദം കൊണ്ടുവരുന്നു.
ഷാർജ പുസ്തകമേളയിൽ എത്താൻ കഴിഞ്ഞതിൽ തങ്ങൾക്ക് വലിയ അഭിമാനമുണ്ട്. ഷാർജ അറബ് ലോകത്തിന്റെയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെയും ആഫ്രിക്കയിൽനിന്നുമുള്ള പ്രസാധകരുടെയും എഴുത്തുകാരുടെയും വിവർത്തകരുടെയും സംഗമഭൂമിയായതിനാൽ, ഞങ്ങളുടെ സംസ്കാരവും സാഹിത്യവും അറബ് ലോകത്ത് പ്രചരിപ്പിക്കാൻ ഇത് ഒരു വലിയ അവസരം നൽകുന്നുവെന്നും
ഗ്രീസിൻ്റെ ദേശീയ പങ്കാളിത്തത്തിന് മേൽനോട്ടം വഹിച്ച, വിവർത്തകയും എഴുത്തുകാരിയും ഹെല്ലനിക് സാംസ്കാരിക മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ഓഫ് ലെറ്റേഴ്സ് മേധാവിയുമായ ഡോ. സിസ്സി പാപഥനാസിയു പറഞ്ഞു.

ക്ലാസിക്കുകൾ മുതൽ സമകാലീനം വരെ
ഗ്രീക്ക് സാഹിത്യത്തെക്കുറിച്ച് ആളുകൾ ചിന്തിക്കുമ്പോൾ, ‘ദി ഒഡീസി’, പ്ലേറ്റോ, യൂറിപ്പിഡിസ് എന്നിവരെക്കുറിച്ചാണ് ചിന്തിക്കുന്നത്—അത് ശരിയാണ്,” പാപഥനാസിയു പറഞ്ഞു. എന്നാൽ അതിലുപരി ഗ്രീസിന് ഇന്ന് ഊർജ്ജസ്വലമായ ഒരു സമകാലിക സാഹിത്യരംഗമുണ്ട്. അടുത്ത കാലത്തായി സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ രണ്ട് പേർ ഞങ്ങളുടെ രാജ്യത്തുണ്ട്: ജിയോർഗോസ് സെഫെരിസ് (1963), ഒഡിസ്സിയസ് എലൈറ്റിസ് (1979). കൂടാതെ, ലോകമെമ്പാടും കൃതികൾ വിവർത്തനം ചെയ്യപ്പെട്ട നിരവധി എഴുത്തുകാരുമുണ്ട്. അതാണ് ഇവിടെ പ്രദർശിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. പുസ്തക പ്രകാശനങ്ങളും, കവിതാലാപനങ്ങളും, കുട്ടികളുടെ വർക്ക്‌ഷോപ്പുകളുമെല്ലാം ഗ്രീക്ക പവലിയനിൽ നടക്കുന്നുണ്ട്. 75 അംഗ എഴുത്തുകാർ, വിവർത്തകർ, പ്രസാധകർ, യൂണിവേഴ്സിറ്റി പ്രൊഫസർമാർ എന്നിവരടങ്ങുന്ന ഗ്രീക്ക് സംഘം, SIBF-ലെ ഏറ്റവും വലിയ പ്രതിനിധി സംഘങ്ങളിൽ ഒന്നാണ്. ഗ്രീസും അറബ് ലോകവും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സാഹിത്യ വിനിമയത്തിന് അടിവരയിട്ട് നിരവധി പുതിയ വിവർത്തനങ്ങളാണ് ഈ വർഷം ഷാർജയിൽ അരങ്ങേറുന്നത്.




Comments