Contact Information

Byline Gulf FZE,
Dubai, UAE

For inquiries and collaborations.

ഷാര്‍ജ: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ഉപഭോക്താക്കള്‍ക്ക് മുമ്പില്‍ ഏറ്റവും നീളമേറിയ കേക്ക് മിക്‌സിങ് ഇവന്റ് സംഘടിപ്പിച്ച് യുഎഇയിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പ്. ഷാര്‍ജയിലെ നെസ്റ്റോ മിയ മാളില്‍ നടന്ന ചടങ്ങ് ഭക്ഷ്യ ശുചിത്വത്തിന്റെയും ഗുണമേന്മയുടെയും മികവ് വിളിച്ചോതി. നെസ്റ്റോ ചരിത്രത്തില്‍ ആദ്യമായാണ് സെന്‍ട്രല്‍ കിച്ചണില്‍ നിന്ന് മാറി, ഉപഭോക്താക്കള്‍ക്ക് മുമ്പില്‍ കേക്ക് മിക്‌സിങ് സംഘടിപ്പിക്കുന്നത്. 12 മീറ്റര്‍ നീളത്തില്‍ ഒരുക്കിയ കേക്ക് മിക്‌സിങിനായി 30 ലധികം ഷെഫുമാര്‍ അണിനിരന്നു.

35 ഓളം മുന്തിയ ഇനം നട്‌സുകളും ഡ്രൈഫ്രൂട്ട്‌സുകളുമാണ് മിക്‌സിങിനായി ഒരുക്കിയത്. ഇത്തവണ 3000 കിലോ മിക്‌സിങാണ് കേക്ക് നിര്‍മ്മാണത്തിന് തയ്യാറാക്കിയത്. പൊടിച്ചെടുത്ത ധാന്യങ്ങളും നട്‌സുകളും സുഗന്ധ വ്യഞ്ജനങ്ങളും പഴച്ചാറുകളും ചേര്‍ത്തിളക്കിയ മിശ്രിതം പ്രത്യേക വീപ്പകളിലേക്ക് പകര്‍ന്നു. 7-8 ആഴ്ചകള്‍ക്ക് ശേഷം കേക്ക് നിര്‍മ്മാണത്തിനായി ഇവ തയ്യാറെടുക്കും. ക്രിസ്മസിന് രുചി പകരാന്‍ ഒന്നര ലക്ഷം കേക്കുകളാണ് യുഎഇയിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തുക. റിച്ച്, പ്രീമിയം, വാല്യു എന്നിങ്ങനെ മൂന്ന് ഇനം പ്ലം കേക്കുകള്‍ വിപണിയിലെത്തും. നിറവും സുഗന്ധവും പകര്‍ന്ന നെസ്റ്റോ കേക്ക് മിക്‌സിങ് ചടങ്ങ് ഒത്തൊരുമയുടെയും സ്‌നേഹത്തിന്റെയും സംഗമം കൂടിയായി മാറി. നെസ്‌റ്റോ കേക്ക് മിക്‌സിങ് ഇവന്റില്‍ നെസ്‌റ്റോ കോര്‍ ടീം അംഗങ്ങളും പങ്കെടുത്തു.

In Case You Missed It