അബുദബി :ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, അബുദബി ദുബായ് യാത്രയില്‍ വാഹനത്തിന്റെ ചാര്‍ജ്ജ് തീര്‍ന്ന് പോകുമോ, ചാര്‍ജ്ജ് സ്‌റ്റേഷന്‍ അന്വേഷിക്കണം എന്നുള്ള ആശങ്കയൊന്നും ഇനി വേണ്ട. ദുബായ് അബുദബി ഇ11 റോഡില്‍ അത്യാധുനിക ഇലക്ട്രോണിക് ചാര്‍ജ്ജിങ് സ്‌റ്റേഷന്‍ സജ്ജമാക്കിയിരിക്കുകയാണ് അഡ്‌നോക്, സെയ്ഹ് സുഹൈബില്‍ സ്ഥാപിച്ചിട്ടുള്ള ഇവി മെഗാഹബ്ബില്‍ ഒരേ സമയം 60 വാഹനങ്ങള്‍ക്ക് ചാര്‍ജ്ജ് ചെയ്യാവുന്ന സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ്ജറുകളാണ് ഒരുക്കിയിട്ടുള്ളത്. 60 ചാര്‍ജ്ജറുകള്‍ ഉള്ളതിനാല്‍ തന്നെ ക്യൂ നില്‍ക്കാതെ വേഗത്തില്‍തന്നെ ചാര്‍ജ്ജ് ചെയ്യാം, ഒരു വാഹനം ഫുള്‍ ചാര്ജ്ജ് ചെയ്യാന്‍ 20 മിനിറ്റ് മാത്രം സമയം മതി.
ചാര്‍ജ് ചെയ്യുന്ന സമയം ഉല്‍പ്പാദനക്ഷമമായി ഉപയോഗിക്കാന്‍ വൈഫൈ, ഡെസ്‌കുകള്‍ തുടങ്ങിയ സൗകര്യങ്ങളുള്ള വര്‍ക്ക് പോഡുകള്‍ ഇവിടെയുണ്ട്. യാത്രക്കാര്‍ക്ക് കോണ്‍ഫറന്‍സ് കോളുകളില്‍ പങ്കെടുക്കാേേനാ മറ്റു ഓണ്‍ലൈന്‍ ഓഫീസ് സേവനങ്ങളും ഇവിടെ നിന്ന് ചെയ്യാം.
ഇവി ചാര്‍ജിങ്ങില്‍ പരിചയമില്ലാത്തവര്‍ക്കും ആദ്യമായി ഉപയോഗിക്കുന്നവര്‍ക്കും സഹായത്തിനായി പ്രത്യേക അറ്റന്‍ഡന്റുമാരുടെ സേവനം ചാര്‍ജിങ് പോയിന്റുകളില്‍ ലഭ്യമാണ്. ഇതേ ചാര്‍ജ്ജിങ് ഹബ്ബിന് എതിര്‍വശത്ത് അബുദബിയില്‍ നിന്ന് ദുബായിലേക്ക് പോകുന്നവര്‍ക്കായി ഗന്‍തൂത്തില്‍ സമാനമായി ഹബ്ബ് കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബറില്‍ സോഫ്റ്റ ലോഞ്ച് ചെയ്ത ചാര്‍ജ്ജിങ് ഹബ്ബില്‍ ദിനം പ്രതി നൂറിലധികം വാഹനങ്ങളാണ് എത്തുന്നത്. ദുബായ് ഷാര്‍ജ റൂട്ടിലും വരും ദിവസങ്ങളില്‍ വന്‍കിട ചാര്‍ജ്ജിങ് സ്റ്റേഷന്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Contact Information
Byline Gulf FZE,
Dubai, UAE
For inquiries and collaborations.




Comments