ദുബൈ: മെട്രോയില്‍ തിരക്ക് കുറയ്ക്കാന്‍ റെഡ് ലൈനില്‍ നേരിട്ടുള്ള പുതിയ റൂട്ട് പ്രഖ്യാപിച്ച് ആര്‍ടിഎ. സെന്റര്‍ പോയിന്റ് സ്‌റ്റേഷനില്‍ നിന്ന് അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് സ്റ്റേഷനിലേക്കാണ് തിരക്കേറിയ സമയങ്ങളില്‍ മെട്രോ സര്‍വീസ് നടത്തുക. രാവിലെ 7 മണി മുതല്‍ 9 മണി വരെയും
വൈകീട്ട് നാല് മുതല്‍ രാത്രി 8 മണി വരെയുമാണ് പുതിയ റൂട്ട് സര്‍വീസ് നടത്തുന്നത്.
നിലവിലുള്ള സെന്റര്‍പോയിന്റ് – എക്‌സ്‌പോ സിറ്റി, സെന്റര്‍പോയിന്റെ്- ലൈഫ് ഫാര്‍മസി റൂട്ടുകള്‍ക്ക് പുറമെയാണ് ഈ അധിക സര്‍വീസ് കൂടി ആര്‍ടിഎ പ്രഖ്യാപിച്ചത്. ഇതോടെ റെഡ്‌ലൈനില്‍ മൂന്ന് റൂട്ടുകളാണ് ഇനി സര്‍വീസ് നടത്തുക. എളുപ്പം എത്താവുന്ന മൂന്നാമത്തെ ദൈര്‍ഘ്യം കുറഞ്ഞ റൂട്ട് മെട്രോയിലെ തിരക്ക് കുറയ്ക്കാനാകുമെന്നും ദിനം പ്രതി യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൗകര്യമാകുമെന്നും ആര്‍ടിഎ അറിയിച്ചു. അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് വരെ പോകുന്നവര്‍ക്ക് ഇനി മറ്റു ട്രെയിനുകളില്‍ കയറേണ്ടതില്ലെന്നതാണ് പ്രധാന നേട്ടം. നേരിട്ടുള്ള ട്രെയിന്‍ ലഭിക്കുന്നതോടെ സമയം ലാഭിക്കാനാകും. ദുബൈയില്‍ താമസക്കാരുടെ എണ്ണം 40 ലക്ഷമായി വര്‍ധിച്ചതോടെയാണ് ഗതാഗത മേഖലയില്‍ കൂടുതല്‍ സേവനം ആര്‍ടിഎ മെച്ചപ്പെടുത്തുന്നത്. ദിനം പ്രതി മെട്രോയില്‍ പതിനായിരകണക്കിന് യാത്രക്കാര്‍ എത്തുന്നുവെന്നാണ് കണക്ക്. യാത്രക്കാരുടെ ആശയകുഴപ്പം ഒഴിവാക്കാന്‍ സ്റ്റേഷനുകളിലെ തത്സമയ ഡിസ്‌പ്ലേ സ്‌ക്രീനുകളും അറിയിപ്പുകളും ശ്രദ്ധിക്കണമെന്ന് ആര്‍ടിഎ അറിയിച്ചു.




Comments