ആഘോഷങ്ങൾക്ക് ശേഷം മാലിന്യം വലിച്ചെറിയുന്നതിന് വലിച്ചെറിയുമ്പോൾ
ദുബായ്: അൽ മാങ്കൂൽ പ്രദേശത്തെ ദീപാവലി ആഘോഷരാവുകൾക്ക് ശേഷം എല്ലാവരും ഉറക്കത്തിലേക്ക് വീണപ്പോൾ, ദീപാവലി പടക്കങ്ങളുടെ അവശിഷ്ടങ്ങൾ കൊണ്ട് നിറഞ്ഞ തെരുവുകൾ വൃത്തിയാക്കാൻ മൂന്ന് യുവാക്കൾ മുന്നിട്ടിറങ്ങി. ദുബായ് നിവാസികളായ നിഷ് ശേവക്കും സുഹൃത്ത് യുഗും ഒപ്പം അതുവഴി കടന്നുപോയ ആദിലും ചേർന്നാണ് മലിനമായ പ്രദേശങ്ങൾ വൃത്തിയാക്കാൻ ഇറങ്ങിയത്. ഇവർക്ക് കൂടുതൽ പ്രചോദനമായതാകട്ടെ ദുബൈ മുനിസിപ്പാലിറ്റിയുടെ ദ്രുത ഗതിയിലുള്ള മാലിന്യ ശുചീകരണമായിരുന്നു.
ആഘോഷങ്ങൾക്ക് ശേഷം മൈതാനങ്ങൾ ആകെ മലിനമായത് ശ്രദ്ധയിൽ പെട്ട നിഷ് ഒക്ടോബർ 21-ന് വൈകുന്നേരം തെരുവ് വൃത്തിയാക്കാൻ മറ്റുള്ളവരെ ക്ഷണിച്ച് സോഷ്യൽ മീഡിയയിൽ ഒരു ‘സ്റ്റോറി’ പോസ്റ്റ് ചെയ്തിരുന്നു. പുലർച്ചെ അഞ്ച് മണി വരെ വൃത്തി ഹീനമായ ആ തെരുവുകൾ താൻ ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും ഞെട്ടിപ്പോയി, തന്റെ പോസ്റ്റിന് ധ്രുത ഗതിയിലുള്ള പ്രതികരണം നൽകിയതാകട്ടെ ദുബൈ മുനിസിപ്പിലാറ്റിയും. തെരുവുകളെല്ലാം രാവിലെ ഏഴ് മണിയോടെ തന്നെ ദുബൈ മുനിസിപ്പാലിറ്റി അധികൃതർ വൃത്തിയാക്കിയിരുന്നു, ദുബൈ മുനിസിപ്പാലിറ്റിയുടെ അതിവേഗത്തിലുള്ള പ്രതികരണവും മിന്നൽ ശുചീകരണവും തന്നെ അമ്പരപ്പിച്ചുവെന്ന് നിഷ് പറയുന്നു, എങ്കിലും അടുത്ത രാത്രിയിൽ തനിക്ക് സന്നദ്ധ സേവനം നടത്തണമെന്നായിരുന്നു ആഗ്രഹം,
രണ്ടാം ദിവസവും ആഘോഷങ്ങൾ തുടർന്നതോടെ വീണ്ടും മാലിന്യം നിറഞ്ഞു. അതുകൊണ്ട് ഇത്തവണ വൈകിയാലും തങ്ങൾ തന്നെ വൃത്തിയാക്കാൻ തീരുമാനിച്ചുവെന്ന് നിഷ് പറയുന്നു, തുടർന്ന് ചൂലും ചവറ്റുകുട്ടകളുമായി നിഷും യുഗും ചേർന്ന് അർദ്ധരാത്രിക്ക് ശേഷം ശുചീകരണം തുടങ്ങി. അപ്പോൾ അതുവഴി കടന്നുപോയ ആദിൽ ഇവരെ കണ്ട് സഹായ വാഗ്ദാനവുമായി ഒപ്പം ചേർന്നു. “അദ്ദേഹം വെറുതെ കടന്നുപോവുകയായിരുന്നു, ‘ഞാനും സഹായിക്കാം’ എന്ന് പറഞ്ഞു. ഞങ്ങൾ മൂന്നുപേരും ചേർന്ന് 2 മണിക്കൂറിലധികം പ്രദേശം വൃത്തിയാക്കി,” നിഷ് പറഞ്ഞു.
ഒക്ടോബർ 22-ന് പുലർച്ചെ 1 മണിക്ക് ശേഷമാണ് നിഷും യുഗും ചേർന്ന് ശുചീകരണം തുടങ്ങിയത്. അൽ മാങ്കൂൽ മോസ്കിന് സമീപത്തെ തെരുവുകളാണ് ഇവർ പ്രധാനമായും വൃത്തിയാക്കിയത്. കാർഡ്ബോർഡ് ട്യൂബുകൾ, പ്ലാസ്റ്റിക് കവറുകൾ, കത്തിയ ഷെല്ലുകൾ തുടങ്ങിയ പടക്ക അവശിഷ്ടങ്ങൾ ഇവർ ശേഖരിച്ചു.
മാറ്റം ഓരോ വ്യക്തിയിൽ നിന്നും
പ്രസിദ്ധിക്കുവേണ്ടിയായിരുന്നില്ല തങ്ങളുടെ പ്രവൃത്തിയെന്ന് നിഷ് വ്യക്തമാക്കി. “പടക്കങ്ങൾ എല്ലാവരും ഉപയോഗിക്കുന്നതാണ്, എന്നാൽ ആ മാലിന്യം ഒരാൾ എടുത്ത് മാറ്റുന്നത് വരെ അവിടെത്തന്നെ കിടക്കും. ഞങ്ങൾക്ക് കഴിയുന്നത് ഞങ്ങൾ ചെയ്തു,” അദ്ദേഹം പറഞ്ഞു. ആഘോഷങ്ങൾക്ക് ശേഷം മാലിന്യം വലിച്ചെറിയുന്നതിന് മുമ്പ് ആളുകൾ രണ്ടുതവണ ചിന്തിക്കണമെന്ന് അദ്ദേഹം പറയുന്നു.




Comments