യുഎഇയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍മാരില്‍ ആളുകള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നതായി പുതിയ സര്‍വ്വേ ഫലം, യുഎഇയിലെ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴില്‍ മേഖലയെ കുറിച്ച് ഇന്‍സൈറ്റ് ഡിസ്‌കവറി നടത്തിയ സര്‍വ്വേ പഠനങ്ങളിലാണ കണ്ടെത്തല്‍. വേഴ്സ്റ്റ് റെപ്യൂട്ടേഷന്‍ ഇന്‍ ദ യുഎഇ എന്ന പഠന റിപോര്‍ട്ടാണ് പുറത്ത് വിട്ടത്. ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു ചെയ്യുന്നവരും റിക്രൂട്ട് നടത്തുന്നവരുമായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും വിശ്വാസം കുറഞ്ഞ തൊഴില്‍ മേഖലയായി കണ്ടെത്തിയത്. എന്നാല്‍ ഈ വര്‍ഷം ക്രെഡിറ്റ് കാര്‍ഡ് ടെലിമാര്‍ക്കറ്റിങ്, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ എന്നിവരെയെല്ലാം പുറകിലാക്കിയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സര്‍മാര്‍ മുമ്പന്തിയിലെത്തിയത്.
21 ശതമാനം ആളുകളാണ് ഇന്‍ഫ്‌ലൂവന്‍സര്‍ക്കെതിരെ സര്‍വ്വേയില്‍ രേഖപ്പെടുത്തിയത്. ടെലി മാര്‍ക്കറ്റിങ് കാള്‍ സെന്ററുകള്‍ക്കെതിരെ 13 ശതമാനവും റിക്രൂട്ട്‌മെന്റ് കമ്പനികള്‍ക്ക് 11 ശതമാനവും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ക്ക് 8 ശതമാനവും സര്‍വ്വേയില്‍ രേഖപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലെ ഇന്‍ഫ്‌ലൂവന്‍സര്‍മാരുടെ കണ്ടന്റുകളില്‍ സുതാര്യതയും ഉത്തരവാദിത്വമില്ലായ്മയും സര്‍വ്വേകളില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി, തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനുകളും ഇതിന് കാരണമായെന്നും സര്‍വ്വേ റിപോര്‍ട്ടില്‍ പറയുന്നു. യുഎഇയിലെ പൗരന്മാരിലും വിവിധ രാജ്യങ്ങളിലെ പ്രവാസികളെയും ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ സംഘടിപ്പിച്ചത്.




Comments